ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ, അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപൂവിന്‍റെ കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ

ചീരപ്പൂവുകള്‍ക്കുമ്മ...........

തെക്കേമുറ്റത്തെ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റിലനാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ

ചീരപ്പൂവുകള്‍ക്കുമ്മ...........

മേലേവാര്യത്തെ പൂവാലി പയ്യ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ...

ചീരപ്പൂവുകള്‍ക്കുമ്മ...........

സിനിമ :ധനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

പ്രേമിക്കുമ്പോൾ നീയും ഞാനും

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍