രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ (രാപ്പാടി തന്‍...)
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍
ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം
ആഴി തീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്നു കാല്‍തളിരില്‍
ആശ നിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ



സിനിമ : ഡെയ്സി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

പ്രേമിക്കുമ്പോൾ നീയും ഞാനും

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍