ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്‍റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു - മണ്ണിൽ
ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു

ഭൂമിയെ സ്നേഹിച്ച...........

സുസ്മിതയായവൾ നിന്നു - മൂക
നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു
ശിൽപ്പത്തിൻ സൗന്ദര്യമായ്‌ വിടർന്നു
കാലം നിമിഷ ശലഭങ്ങളായ്‌
നൃത്തലോലം വലം വെച്ചു നിന്നൂ
നൃത്തലോലം വലം വെച്ചു നിന്നു

ഭൂമിയെ സ്നേഹിച്ച...........

പിൻ നിലാവിറ്റിറ്റു വീണു - കന്നി
മണ്ണിനായ്‌ ആരോ ചുരന്ന നറും പാലിൽ
എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു
സ്നേഹിച്ചു തീരാത്തൊരാത്മാവിന്നുൽക്കട
ദാഹവുമായവൾ  നിന്നൂ
ദാഹവുമായവൾ നിന്നു

ഭൂമിയെ സ്നേഹിച്ച...........

സിനിമ : നീ എത്ര ധന്യ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

പ്രേമിക്കുമ്പോൾ നീയും ഞാനും

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍