ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍


ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്‍റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ


സിനിമ : ഡെയ്സി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രേമിക്കുമ്പോൾ നീയും ഞാനും

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ