ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

ഹാ.. ഹായെ.. ഹാ..

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ...
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ...

മലരൊളിയേ മന്ദാര മലരേ
മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ...
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ...

(ഹമ്മിംഗ്)

നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ സ്വർണ്ണമീനോ
അമ്മക്കുരുവി ചൊല്ലും ഒരായിരം
കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
എന്നോമനേ
 
(ഹമ്മിംഗ്)

ഒരു കുഞ്ഞുറുമ്പു മഴ നനയവെ
വെൺ പിറാവു കുട നീർത്തിയോ
ചിറകു മുറ്റാ പൈങ്കിളി
ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ കുളിരേ വാ

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

വിണ്ണിൻ നെറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊൽ സൂര്യനോ
എന്നൊമനേ
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്നയിതിലണയുനീ
നിറനിലാവായ്‌ രാത്രി തൻ
മുല ചുരന്നൊരൻപിതാ
നിലാപ്പാലാഴി കുളിർ തൂകി

മലരൊളിയേ മന്ദാര...........

സിനിമ :കളിമണ്ണ്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രേമിക്കുമ്പോൾ നീയും ഞാനും

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍