പോസ്റ്റുകള്‍

ജൂലൈ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ തെന്നലറിയാതെ, അണ്ണാറക്കണ്ണനറിയാതെ വിങ്ങിക്കരയണ കാണാപൂവിന്‍റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ ചീരപ്പൂവുകള്‍ക്കുമ്മ........... തെക്കേമുറ്റത്തെ മുത്തങ്ങാ പുല്ലില്‍ മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ വെറ്റിലനാമ്പു മുറിക്കാന്‍ വാ കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍ മുത്തശ്ശിയമ്മയെ കാണാന്‍ വാ ചീരപ്പൂവുകള്‍ക്കുമ്മ........... മേലേവാര്യത്തെ പൂവാലി പയ്യ് നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ കിങ്ങിണി മാല കിലുക്കാന്‍ വാ കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍ തുള്ളിക്കളിച്ചു നടക്കാന്‍ വാ... ചീരപ്പൂവുകള്‍ക്കുമ്മ........... സിനിമ :ധനം ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

ഹാ.. ഹായെ.. ഹാ.. ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... മലരൊളിയേ മന്ദാര മലരേ മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... (ഹമ്മിംഗ്) നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ നീന്തും നീയാരോ സ്വർണ്ണമീനോ അമ്മക്കുരുവി ചൊല്ലും ഒരായിരം കുഞ്ഞിക്കഥകളുടെ തേൻകൂടിതാ എന്നോമനേ   (ഹമ്മിംഗ്) ഒരു കുഞ്ഞുറുമ്പു മഴ നനയവെ വെൺ പിറാവു കുട നീർത്തിയോ ചിറകു മുറ്റാ പൈങ്കിളി ചെറുകിളിക്കൂടാണു ഞാൻ കടൽക്കാറ്റേ വാ കുളിരേ വാ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ വിണ്ണിൻ നെറുകയിലെ സിന്ദൂരമോ എന്നെ തഴുകുമൊരു പൊൽ സൂര്യനോ എന്നൊമനേ കരളിൽ പകർന്ന തിരുമധുരമേ കൈക്കുടന്നയിതിലണയുനീ നിറനിലാവായ്‌ രാത്രി തൻ മുല ചുരന്നൊരൻപിതാ നിലാപ്പാലാഴി കുളിർ തൂകി മലരൊളിയേ മന്ദാര........... സിനിമ :കളിമണ്ണ്‍ ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാണാമുള്ളാല്‍ ഉള്‍ നീറും

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ, പതിയെ അതിരുകളുരുകി അലിയേ ഏറെദൂരെ എങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും വിരഹമേ... വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും സിരയിലൊരു തീയലയായ്‌ കാണാ മുള്ളാല്‍........... നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം കദനമേ... കദനമേ നീ ഇല്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു പാഴ്കുളിരായ്‌  കാണാ മുള്ളാല്‍........... സിനിമ : സാള്‍ട്ട് ന്‍ പെപ്പര്‍ (Salt N' Pepper) ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രേമിക്കുമ്പോൾ നീയും ഞാനും

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ് മരുവും തീർക്കും പ്രേമം പ്രേമിക്കുമ്പോൾ നീയും ഞാനും........... ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ ശലഭമായ് ഞാൻ തിരിയിൽ വീഴാൻ ഇടയുവതെന്തിനോ നിഴലുകൾ ചായും സന്ധ്യയിലാണോ പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ പ്രേമിക്കുമ്പോൾ നീയും ഞാനും........... സിനിമ : സാള്‍ട്ട് ന്‍ പെപ്പര്‍ (Salt N' Pepper) ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്‍റെ ജന്മം കൊതിച്ചു ഒരുവരുമറിയാതെ വന്നു - മണ്ണിൽ ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു ഭൂമിയെ സ്നേഹിച്ച........... സുസ്മിതയായവൾ നിന്നു - മൂക നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു ശിൽപ്പത്തിൻ സൗന്ദര്യമായ്‌ വിടർന്നു കാലം നിമിഷ ശലഭങ്ങളായ്‌ നൃത്തലോലം വലം വെച്ചു നിന്നൂ നൃത്തലോലം വലം വെച്ചു നിന്നു ഭൂമിയെ സ്നേഹിച്ച........... പിൻ നിലാവിറ്റിറ്റു വീണു - കന്നി മണ്ണിനായ്‌ ആരോ ചുരന്ന നറും പാലിൽ എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു സ്നേഹിച്ചു തീരാത്തൊരാത്മാവിന്നുൽക്കട ദാഹവുമായവൾ  നിന്നൂ ദാഹവുമായവൾ നിന്നു ഭൂമിയെ സ്നേഹിച്ച........... സിനിമ : നീ എത്ര ധന്യ ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിട പറയുകയാണോ

ഓ.. വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍ ഓര്‍മ്മകളുമായി തനിയെ അലയേ വിട പറയുകയാണോ........... മഴ തരും മുകിലുകളില്‍ തനുവുമായി ഇതള്‍ വിരിയും ഓ പാവം മാരിവില്ലുകള്‍ മായും പോലെ മായയായ് ഏകാകിനി എങ്ങോ നീ മായവേ hmm..hmmmm....oh....aah... വിട പറയുകയാണോ........... സിനിമ :ബിഗ്‌ബി ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാപ്പാടീ കേഴുന്നുവോ

രാപ്പാടീ കേഴുന്നുവോ? (2) രാപ്പൂവും വിട ചൊല്ലുന്നുവോ? നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ? രാപ്പാടീ........... വിണ്ണിലെ പൊന്‍ താരകള്‍ ഒരമ്മപെറ്റോരുണ്ണികള്‍ അവരൊന്നുചേര്‍ന്നോരങ്കണം നിന്‍ കണ്ണിനെന്തെന്തുത്സവം കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍? രാപ്പാടീ........... പിന്‍നിലാവും മാഞ്ഞുപോയ് നീ വന്നു വീണ്ടും ഈവഴി വിടചൊല്ലുവാനായ് മാത്രമോ നാമൊന്നുചേരും ഈ വിധം അമ്മപ്പൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങോ പോയിനി അവരൊന്നു ചേരില്ലേ? രാപ്പാടീ....... സിനിമ : ആകാശദൂത് ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ

രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ (രാപ്പാടി തന്‍...) രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍ ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം മൂകം പൂവാടിയെ മൂടും നിലാവൊളി ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം ആഴി തീരത്തിനായ് മൂളുന്നു താരാട്ടുകള്‍ മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്നു കാല്‍തളിരില്‍ ആശ നിരാശകള്‍ ആടും അരങ്ങിതില്‍ പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്‌ രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ സിനിമ : ഡെയ്സി ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍ പ്രേമാര്‍ദ്രയാം നിന്‍റെ നീല നേത്രങ്ങള്‍ ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍ സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി നരജന്മ മരുഭൂവില്‍ അലയുന്നു നീളേ ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ സിനിമ : ഡെയ്സി ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക