പോസ്റ്റുകള്‍

പെരിയോനേ എൻ റഹ്‌മാനെ..

ഇമേജ്
  പെരിയോനേ എൻ റഹ്‌മാനെ.. പെരിയോനേ റഹീം.. പെരിയോനേ എൻ റഹ്‌മാനെ.. പെരിയോനേ റഹീം.. അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ.. നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-- ലിങ്ങിരുന്നാലും അറിയണൊണ്ടേ.. നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-- ലിങ്ങിരുന്നാലും അറിയണൊണ്ടേ മിണ്ടാ മൺതരി വാരിയെടുത്തതിൽ കണ്ടില്ല കണ്ടില്ല നിൻ നനവ് കണ്ടില്ല കണ്ടില്ല നിൻ നനവ്.. കണ്ടില്ല കണ്ടില്ല നിൻ നനവ് കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ തൊട്ടില്ല തൊട്ടില്ല നിൻ നനവ് തൊട്ടില്ല തൊട്ടില്ല നിൻ നനവ് പെരിയോനേ റഹ്‌മാനെ.. പെരിയോനേ റഹീം.. പെരിയോനേ റഹ്‌മാനെ.. പെരിയോനേ റഹീം.. പെരിയോനേ റഹ്‌മാനെ.. പെരിയോനേ റഹീം.. പെരിയോനേ റഹ്‌മാനെ.. പെരിയോനേ റഹീം.. എത്തറ ദൂരത്തിലാണോ.. എത്തറ ദൂരത്തിലാണോ.. എത്തറ ദൂരത്തിലാണോ.. എത്തറ ദൂരത്തിലാണോ.. ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ.. ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-- ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ..  ഓ.. പെരിയോനേ റഹ്‌മാനെ...

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ

ഇമേജ്
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം  പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം  കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... ആരും കാണാ മേട്ടിലേ, തിങ്കൾ നെയ്യും കൂട്ടിലെ  ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം... പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ  ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം... സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്  മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ്‌ എന്നെന്നും കണ്ണേ നിൻ കൂട്ടായ്  നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം...

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ തെന്നലറിയാതെ, അണ്ണാറക്കണ്ണനറിയാതെ വിങ്ങിക്കരയണ കാണാപൂവിന്‍റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ ചീരപ്പൂവുകള്‍ക്കുമ്മ........... തെക്കേമുറ്റത്തെ മുത്തങ്ങാ പുല്ലില്‍ മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ വെറ്റിലനാമ്പു മുറിക്കാന്‍ വാ കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍ മുത്തശ്ശിയമ്മയെ കാണാന്‍ വാ ചീരപ്പൂവുകള്‍ക്കുമ്മ........... മേലേവാര്യത്തെ പൂവാലി പയ്യ് നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ കിങ്ങിണി മാല കിലുക്കാന്‍ വാ കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍ തുള്ളിക്കളിച്ചു നടക്കാന്‍ വാ... ചീരപ്പൂവുകള്‍ക്കുമ്മ........... സിനിമ :ധനം ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

ഹാ.. ഹായെ.. ഹാ.. ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... മലരൊളിയേ മന്ദാര മലരേ മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ... (ഹമ്മിംഗ്) നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ നീന്തും നീയാരോ സ്വർണ്ണമീനോ അമ്മക്കുരുവി ചൊല്ലും ഒരായിരം കുഞ്ഞിക്കഥകളുടെ തേൻകൂടിതാ എന്നോമനേ   (ഹമ്മിംഗ്) ഒരു കുഞ്ഞുറുമ്പു മഴ നനയവെ വെൺ പിറാവു കുട നീർത്തിയോ ചിറകു മുറ്റാ പൈങ്കിളി ചെറുകിളിക്കൂടാണു ഞാൻ കടൽക്കാറ്റേ വാ കുളിരേ വാ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ വിണ്ണിൻ നെറുകയിലെ സിന്ദൂരമോ എന്നെ തഴുകുമൊരു പൊൽ സൂര്യനോ എന്നൊമനേ കരളിൽ പകർന്ന തിരുമധുരമേ കൈക്കുടന്നയിതിലണയുനീ നിറനിലാവായ്‌ രാത്രി തൻ മുല ചുരന്നൊരൻപിതാ നിലാപ്പാലാഴി കുളിർ തൂകി മലരൊളിയേ മന്ദാര........... സിനിമ :കളിമണ്ണ്‍ ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാണാമുള്ളാല്‍ ഉള്‍ നീറും

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ, പതിയെ അതിരുകളുരുകി അലിയേ ഏറെദൂരെ എങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും വിരഹമേ... വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും സിരയിലൊരു തീയലയായ്‌ കാണാ മുള്ളാല്‍........... നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം കദനമേ... കദനമേ നീ ഇല്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു പാഴ്കുളിരായ്‌  കാണാ മുള്ളാല്‍........... സിനിമ : സാള്‍ട്ട് ന്‍ പെപ്പര്‍ (Salt N' Pepper) ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രേമിക്കുമ്പോൾ നീയും ഞാനും

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ് മരുവും തീർക്കും പ്രേമം പ്രേമിക്കുമ്പോൾ നീയും ഞാനും........... ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ ശലഭമായ് ഞാൻ തിരിയിൽ വീഴാൻ ഇടയുവതെന്തിനോ നിഴലുകൾ ചായും സന്ധ്യയിലാണോ പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ പ്രേമിക്കുമ്പോൾ നീയും ഞാനും........... സിനിമ : സാള്‍ട്ട് ന്‍ പെപ്പര്‍ (Salt N' Pepper) ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്‍റെ ജന്മം കൊതിച്ചു ഒരുവരുമറിയാതെ വന്നു - മണ്ണിൽ ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു ഭൂമിയെ സ്നേഹിച്ച........... സുസ്മിതയായവൾ നിന്നു - മൂക നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു ശിൽപ്പത്തിൻ സൗന്ദര്യമായ്‌ വിടർന്നു കാലം നിമിഷ ശലഭങ്ങളായ്‌ നൃത്തലോലം വലം വെച്ചു നിന്നൂ നൃത്തലോലം വലം വെച്ചു നിന്നു ഭൂമിയെ സ്നേഹിച്ച........... പിൻ നിലാവിറ്റിറ്റു വീണു - കന്നി മണ്ണിനായ്‌ ആരോ ചുരന്ന നറും പാലിൽ എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു സ്നേഹിച്ചു തീരാത്തൊരാത്മാവിന്നുൽക്കട ദാഹവുമായവൾ  നിന്നൂ ദാഹവുമായവൾ നിന്നു ഭൂമിയെ സ്നേഹിച്ച........... സിനിമ : നീ എത്ര ധന്യ ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക