ഒരു രാത്രികൂടി വിടവാങ്ങവേ


ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്ടെ തൂവലാണു നീ..
(ഒരു രാത്രി...)

പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ...
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)

മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്ടെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)



സിനിമ : സമ്മര്‍ ഇന്‍ ബെത്‌ലെഹേം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രേമിക്കുമ്പോൾ നീയും ഞാനും

ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍