പോസ്റ്റുകള്‍

ജൂൺ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു രാത്രികൂടി വിടവാങ്ങവേ

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്ടെ തൂവലാണു നീ.. (ഒരു രാത്രി...) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ... (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ.. മനസ്സിന്റെ പാട്ടു കേട്ടുവോ... നിഴൽ വീഴുമെന്ടെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ.. ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം.. തിരിനാളമെന്നും കാത്തിടാം... (ഒരു രാത്രി) സിനിമ : സമ്മര്‍ ഇന്‍ ബെത്‌ലെഹേം ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെണ്ണിന്‍റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു

പെണ്ണിന്‍റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയില് വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ (പെണ്ണിന്‍റെ) കരിവണ്ടിണ കണ്ണുകളില്‍ ഒളിയമ്പുകള്‍ എയ്യണതോ തേന്‍ കുടിക്കണതോ കണ്ടൂ... വിറ കൊള്ളണ ചുണ്ടുകളില്‍ ഉരിയാടണ തന്തരമോ മാര മന്തിരമോ കേട്ടൂ ഹൊയ്യാരം പയ്യാരം തുടി കൊട്ടണ ശൃംഗാരം ഓ ഹൊയ് ഹൊയ് മനസ്സിനു കുളിരണു (പെണ്ണിന്‍റെ) അഴകാര്‍ന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ ആരു നീയിവനാരാരോ... കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ മങ്കയാളിവള്‍ ആരാരോ... അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം ഓ ഹൊയ് ഹൊയ് അടിമുടി തളരണു ( കണ്ടില്ലേ) സിനിമ :ഗുരുജി ഒരു വാക്ക് ഈ പാട്ടിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക